
തൃശ്ശൂർ, ഗുരുവായൂർ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം? - Kanadikavu Sree Vishnumaya Kuttichathan Swamy Temple
“എങ്ങനെ അവിടെ എത്തും?,” ഏതൊരു തീർത്ഥയാത്രയും ആരംഭിക്കുന്നത് ഈയൊരു ചോദ്യത്തോടെയാണ്.
തൃശ്ശൂരിലെ ഭക്തജനങ്ങൾ ഏറെ സ്നേഹത്തോടെ ഓർക്കുന്ന ‘കാനാടിക്കാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം’, തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായി പെരിങ്ങോട്ടുകരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ‘കുട്ടിചാത്തൻ’ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ സാധാരണയായി യാത്ര തുടങ്ങുന്ന ഈ മൂന്ന് പ്രധാന സ്ഥലങ്ങളിൽ നിന്ന് എങ്ങനെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാമെന്ന് താഴെ വിവരിക്കുന്നു.
കാനാടിക്കാവ് ക്ഷേത്രത്തിന്റെ അഡ്രസ്
കിഴക്കുംമുറി പി.ഒ., പെരിങ്ങോട്ടുകര, തൃശ്ശൂർ, കേരളം, പിൻ: 680571. ഈ വിലാസം നിങ്ങളുടെ ഡ്രൈവർക്ക് കൃത്യമായി പറഞ്ഞുകൊടുക്കുക; യാത്രയിൽ സംശയമില്ലാതെ എത്തിച്ചേരാൻ ഇതുപകരിക്കും.
തൃശ്ശൂരിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്താം?
തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പെരിങ്ങോട്ടുകര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം ഭക്തരും നഗരത്തിൽ നിന്ന് ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണ് ഇവിടെ എത്തുന്നത്. കൂടാതെ, ബസ് സ്റ്റാൻഡിൽ അന്വേഷിച്ചാൽ പെരിങ്ങോട്ടുകര റൂട്ടിലേക്കുള്ള ബസുകളെക്കുറിച്ചും അറിയാൻ സാധിക്കും. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിയുടെ മുന്നിൽ ശാന്തമായ മനസ്സോടെ നിൽക്കാൻ, നേരത്തെ തന്നെ എത്തിച്ചേരാൻ ശ്രമിക്കുക.
ഗുരുവായൂരിൽ നിന്ന് കാനാടിക്കാവ് വിഷ്ണുമായ ക്ഷേത്രത്തിലേക്ക്
ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തിയവർക്ക്, ആ ഭക്തിനിർഭരമായ മനസ്സുമായി കാനാടിക്കാവിലേക്കും യാത്ര തുടരാം. ഗുരുവായൂരിൽ നിന്ന് ഏകദേശം 25 മുതൽ 28 കിലോമീറ്റർ വരെ അകലെയുള്ള കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് കാറിൽ ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ യാത്ര വേണ്ടിവരും. ടാക്സിയിൽ പോകുന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ‘പെരിങ്ങോട്ടുകര കിഴക്കുംമുറി’ എന്ന് ഡ്രൈവറോട് പറയുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക്
നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 55 കിലോമീറ്റർ ദൂരമുണ്ട്; കാറിൽ യാത്ര ചെയ്താൽ ഏകദേശം ഒരു മണിക്കൂർ സമയം വേണ്ടിവരും. വിമാനത്താവളത്തിൽ നിന്ന് ടാക്സി വിളിച്ച് ഡ്രൈവറോട് ക്ഷേത്രത്തിലേക്കുള്ള വഴി പറയുക. ദൂരസ്ഥലങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വരുന്ന ഭക്തർ പലപ്പോഴും ഈ മാർഗ്ഗമാണ് സ്വീകരിക്കാറുള്ളത്.
യാത്ര ചെയ്യുന്നതിന് മുൻപ് ക്ഷേത്രവുമായി ബന്ധപ്പെടുക.
0487 2272277, 0487 2271444, 08547472277 എന്നീ നമ്പറുകളിലോ, ടോൾ ഫ്രീ നമ്പറായ 1800 891 9369-ലോ വിളിക്കുക, അല്ലെങ്കിൽ info@kanadikavu.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുക. പ്രത്യേക പൂജാ ദിവസങ്ങളിൽ വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, മുൻകൂട്ടി ക്ഷേത്രവുമായി ബന്ധപ്പെടേണ്ടതാണ്.
ഭക്തിയോടെ എത്തുക
വഴി ഒരുപക്ഷേ നീണ്ടതാകാം; എന്നാൽ തങ്ങളുടെ ദുഃഖങ്ങൾ ഭഗവാന്റെ പാദപത്മങ്ങളിൽ സമർപ്പിക്കുന്നവർ പറയുന്നത്, ഈ യാത്രയിലെ ഓരോ ചുവടുവെപ്പും അർത്ഥവത്താണെന്നാണ്. കാനാടിക്കാവിലേക്ക് വരിക; ഭഗവാൻ വിഷ്ണുമായ നിങ്ങളുടെ കണ്ണുനീർ തുടച്ചുനീക്കട്ടെ.

തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple
ആദ്യമായി ഒരു ക്ഷേത്രം സന്ദർശിക്കുമ്പോൾ അവിടുത്തെ ആചാരങ്ങൾ എന്തൊക്കെയെന്ന് അറിയാതെ വിഷമിച്ചിട്ടുണ്ടോ? നിരവധി ഭക്തർക്ക് ഇതുപോലെയുള്ള അനുഭവം ഉണ്ടാകാറുണ്ട്, അത് തികച്ചും സ്വാഭാവികമാണ്. പെരിങ്ങോട്ടുകരയിലുള്ള കാനാടിക്കാവ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എല്ലാ ആചാരങ്ങളും പൂർണ്ണമായി അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. ക്ഷേത്രത്തിൽ നടക്കുന്നത് എന്തൊക്കെയാണെന്നും, എന്തൊക്കെ വഴിപാടുകൾ സമർപ്പിക്കാമെന്നും, എങ്ങനെ പ്രാർത്ഥിക്കാമെന്നും വിശദീകരിക്കുന്ന ലളിതമായ മാർഗ്ഗരേഖ താഴെ നൽകുന്നു. ആദ്യ സന്ദർശനം ക്ഷേത്രത്തിലെ സമയക്രമം അറിയാൻ ആദ്യം ക്ഷേത്ര ഓഫീസിലേക്ക് വിളിക്കുക. തുടർന്ന് നെയ്യ് വിളക്ക് അല്ലെങ്കിൽ പുഷ്പാഞ്ജലി […]

കാനാടികാവിന്റെയും മഠാധിപതിയുടെയും പത്ത് തലമുറ കൈമാറിവന്ന പുണ്യപാരമ്പര്യം - Kanadikavu Sree Vishnumaya Kuttichathan Swamy Temple
പത്ത് തലമുറ കഴിഞ്ഞിട്ടും ഒരു കുടുംബത്തിന്റെ ഭക്തി മാറ്റമില്ലാതെ തുടരുമോ? ചില ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് അവിടുത്തെ നിർമ്മാണവൈദഗ്ധ്യം കൊണ്ടോ പ്രിതിഷ്ടയുടെ ശക്തി കൊണ്ടോ ഒക്കെ ആയിരിക്കും. എന്നാൽ തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ കാനാടിക്കാവ് ക്ഷേത്രം ശക്തിയിലും നിർമ്മാണവൈദഗ്ധ്യത്തിലും മാത്രമല്ല വേറിട്ടുനിൽക്കുന്നത്, നൂറ്റാണ്ടുകളായി അവിടുത്തെ ഭഗവാനെ മുടങ്ങാതെ സേവിച്ചുപോരുന്ന ഒരു കുടുംബത്തിന്റെ ഭക്തിയിലൂടെയുമാണ്. കളരിപ്പയറ്റ് ആചാര്യനായിരുന്ന കോന്നമൂപ്പൻ എന്ന വീരയോദ്ധാവിൽ തുടങ്ങി, ഇന്നത്തെ മഠാധിപതിയും മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ ഡോ. കെ. കെ. വിഷ്ണുഭാരതീയ സ്വാമികൾ വരെ ആ പാരമ്പര്യം മാറ്റമില്ലാതെ […]

വിഷ്ണുമായയും ചാത്തനും ഒന്നാണോ? കാനാടിക്കാവ് വിഷ്ണുമായ സ്വാമിയെക്കുറിച്ചറിയാം - Kanadikavu Sree Vishnumaya Kuttichathan Swamy Temple
വിഷ്ണുമായ സ്വാമിയും ചാത്തനും ഒന്ന് തന്നെയാണോ? പലർക്കുമുള്ള ഒരു സംശയമാണിത്. ഇതിനുള്ള ഉത്തരവും അതിനു പിന്നിലെ കഥയും അറിയുന്നതിലൂടെ നിങ്ങളുടെ സന്ദർശനത്തെ കൂടുതൽ അർത്ഥവത്താക്കാം.ചുരുക്കി പറഞ്ഞാൽ വിഷ്ണുമായ സ്വാമിയും ചാത്തൻ സ്വാമിയും ഒരേ ദൈവം തന്നെയാണ്. പെരിങ്ങോട്ടുകരയിൽ അദ്ദേഹം ‘കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി’ എന്ന പേരിൽ ആരാധിക്കപ്പെടുന്നു. ‘വിഷ്ണുമായ’ എന്നത് ഭഗവാൻ ശിവൻ നൽകിയ പേരും, ‘കുട്ടിച്ചാത്തൻ’ എന്നത് അദ്ദേഹം അവതരിച്ച രൂപവുമാണ്. ‘വിഷ്ണുമായ’ എന്ന പേര് ലഭിച്ചതെങ്ങനെ? ഒരിക്കൽ ഭഗവാൻ ശിവനും പാർവ്വതീദേവിയും […]


