Blogs

തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

ആദ്യമായി ഒരു ക്ഷേത്രം സന്ദർശിക്കുമ്പോൾ അവിടുത്തെ ആചാരങ്ങൾ എന്തൊക്കെയെന്ന് അറിയാതെ വിഷമിച്ചിട്ടുണ്ടോ?

നിരവധി ഭക്തർക്ക് ഇതുപോലെയുള്ള അനുഭവം ഉണ്ടാകാറുണ്ട്, അത് തികച്ചും സ്വാഭാവികമാണ്. പെരിങ്ങോട്ടുകരയിലുള്ള കാനാടിക്കാവ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എല്ലാ ആചാരങ്ങളും പൂർണ്ണമായി അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. ക്ഷേത്രത്തിൽ നടക്കുന്നത് എന്തൊക്കെയാണെന്നും, എന്തൊക്കെ വഴിപാടുകൾ സമർപ്പിക്കാമെന്നും, എങ്ങനെ പ്രാർത്ഥിക്കാമെന്നും വിശദീകരിക്കുന്ന ലളിതമായ മാർഗ്ഗരേഖ താഴെ നൽകുന്നു.

 

ആദ്യ സന്ദർശനം

ക്ഷേത്രത്തിലെ സമയക്രമം അറിയാൻ ആദ്യം ക്ഷേത്ര ഓഫീസിലേക്ക് വിളിക്കുക. തുടർന്ന് നെയ്യ് വിളക്ക് അല്ലെങ്കിൽ പുഷ്പാഞ്ജലി പോലുള്ള ലളിതമായ വഴിപാടുകൾ തിരഞ്ഞെടുക്കുക. ഇത് നിങ്ങൾക്ക് ഓൺലൈൻ വഴിയോ നേരിട്ട് ക്ഷേത്രത്തിൽ വന്നോ ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിലെത്തുമ്പോൾ ശ്രീ വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിയുടെ മുന്നിൽ നിന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. ക്ഷേത്രത്തിലെ കർമ്മിമാർ നിങ്ങൾക്കായി പൂജകൾ നടത്തുന്നതിനാൽ, നിങ്ങൾക്ക് പൂർണ്ണമായും പ്രാർത്ഥനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.

 

കാനാടിക്കാവിലെ ഭഗവാൻ

600-ലധികം വർഷത്തെ പഴക്കമുള്ള കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ആരോഗ്യം, കുടുംബ പ്രശ്നങ്ങൾ, ശത്രുദോഷങ്ങൾ, ജീവിതത്തിലെ പ്രതിസന്ധികൾ എന്നിവയിൽ നിന്ന് ആശ്വാസം തേടിയാണ് ഭക്തർ ഭഗവാന്റെയടുക്കൽ എത്തുന്നത്. കൂടാതെ 390 കുട്ടിചാത്തന്മാരും, ഭദ്രകാളി, ഭുവനേശ്വരി ദേവി, സുബ്രഹ്മണ്യ സ്വാമി, കുക്ഷി കൽപ്പം, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്സ് എന്നിവരും ഇവിടെ കുടികൊള്ളുന്നു.

 

തൃശ്ശൂർ വിഷ്ണുമായ ക്ഷേത്രത്തിലെ വഴിപാടുകൾ

വഴിപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ kanadikavu.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ആദ്യ സന്ദർശനത്തിന് നെയ്യ് വിളക്ക്, പുഷ്പാഞ്ജലി, അർച്ചന (പേരും നക്ഷത്രവും ചൊല്ലിയുള്ള പ്രാർത്ഥന), കർപ്പൂരം, അഗർബത്തി എന്നിവ സമർപ്പിക്കുന്നത് ഉചിതമായിരിക്കും. കൂടാതെ പാൽപായസം, അപ്പം, അട തുടങ്ങിയ നിവേദ്യങ്ങളും അർപ്പിക്കാം. വലിയ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ രൂപക്കളം, ഗുരുതി കലശം, ബ്രഹ്മവെള്ളാട്ട് എന്നിവയെക്കുറിച്ച് ക്ഷേത്രത്തിൽ ചോദിച്ചറിയാവുന്നതാണ്.

സന്ദർശനത്തിന് അനുയോജ്യമായ ദിവസം

ഏതു ദിവസവും ക്ഷേത്രദർശനത്തിന് അനുയോജ്യമാണ്. ചൊവ്വാഴ്ചകളിൽ ഗുരുതി കലശം, നിവേദ്യ പൂജ തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാകും. കറുത്തവാവ് ദിവസങ്ങളിൽ അമാവാസി ശക്തി പൂജയും, വെളുത്തവാവ് ദിവസങ്ങളിൽ പൗർണ്ണമി ശാക്തേയ പൂജയും നടക്കുന്നു. പ്രത്യേക പൂജയുള്ള ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും, അതിനാൽ തിരക്കില്ലാതെ ദർശനം നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ മുൻകൂട്ടി വിളിച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും.

 

പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യാം

നിങ്ങൾക്ക് വഴിപാടുകളും പൂജകളും kanadikavu.com വഴി ഓൺലൈനായോ ക്ഷേത്രത്തിലെത്തി നേരിട്ടോ ബുക്ക് ചെയ്യാം. നേരിട്ട് വരാൻ സാധിക്കാത്തവർക്കായി കർമ്മിമാർ പൂജകൾ കഴിച്ചു നൽകുന്നതാണ്.

 

ക്ഷേത്രത്തിലെ അന്നദാനം

ആരും വിശപ്പോടെ മടങ്ങരുതെന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിൽ ദിവസേന അന്നദാനം നടത്തിവരുന്നു. വിശ്വാസത്തോടെ വരിക. ഭഗവാന് മുന്നിൽ സകല സങ്കടങ്ങളും തുറന്ന് പറയുക. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി നിങ്ങൾക്ക് തുണയാകും.

കാനാടികാവിന്റെയും മഠാധിപതിയുടെയും പത്ത് തലമുറ കൈമാറിവന്ന പുണ്യപാരമ്പര്യം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

കാനാടികാവിന്റെയും മഠാധിപതിയുടെയും പത്ത് തലമുറ കൈമാറിവന്ന പുണ്യപാരമ്പര്യം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

പത്ത് തലമുറ കഴിഞ്ഞിട്ടും  ഒരു കുടുംബത്തിന്റെ ഭക്തി  മാറ്റമില്ലാതെ തുടരുമോ?  ചില ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് അവിടുത്തെ നിർമ്മാണവൈദഗ്ധ്യം കൊണ്ടോ പ്രിതിഷ്ടയുടെ ശക്തി കൊണ്ടോ ഒക്കെ ആയിരിക്കും. എന്നാൽ തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ കാനാടിക്കാവ് ക്ഷേത്രം ശക്തിയിലും നിർമ്മാണവൈദഗ്ധ്യത്തിലും മാത്രമല്ല വേറിട്ടുനിൽക്കുന്നത്, നൂറ്റാണ്ടുകളായി അവിടുത്തെ ഭഗവാനെ മുടങ്ങാതെ സേവിച്ചുപോരുന്ന ഒരു കുടുംബത്തിന്റെ ഭക്തിയിലൂടെയുമാണ്. കളരിപ്പയറ്റ് ആചാര്യനായിരുന്ന കോന്നമൂപ്പൻ എന്ന വീരയോദ്ധാവിൽ തുടങ്ങി, ഇന്നത്തെ മഠാധിപതിയും മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ ഡോ. കെ. കെ. വിഷ്ണുഭാരതീയ സ്വാമികൾ വരെ ആ പാരമ്പര്യം മാറ്റമില്ലാതെ […]

Read more
തൃശ്ശൂർ, ഗുരുവായൂർ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം? - Kanadikavu Sree Vishnumaya Kuttichathan Swamy Temple

തൃശ്ശൂർ, ഗുരുവായൂർ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം? - Kanadikavu Sree Vishnumaya Kuttichathan Swamy Temple

“എങ്ങനെ അവിടെ എത്തും?,” ഏതൊരു തീർത്ഥയാത്രയും ആരംഭിക്കുന്നത് ഈയൊരു ചോദ്യത്തോടെയാണ്. തൃശ്ശൂരിലെ ഭക്തജനങ്ങൾ ഏറെ സ്നേഹത്തോടെ ഓർക്കുന്ന ‘കാനാടിക്കാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം’, തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായി പെരിങ്ങോട്ടുകരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ‘കുട്ടിചാത്തൻ’ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ സാധാരണയായി യാത്ര തുടങ്ങുന്ന ഈ മൂന്ന് പ്രധാന സ്ഥലങ്ങളിൽ നിന്ന് എങ്ങനെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാമെന്ന് […]

Read more
വിഷ്ണുമായയും ചാത്തനും ഒന്നാണോ? കാനാടിക്കാവ് വിഷ്ണുമായ സ്വാമിയെക്കുറിച്ചറിയാം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

വിഷ്ണുമായയും ചാത്തനും ഒന്നാണോ? കാനാടിക്കാവ് വിഷ്ണുമായ സ്വാമിയെക്കുറിച്ചറിയാം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

വിഷ്ണുമായ സ്വാമിയും ചാത്തനും ഒന്ന് തന്നെയാണോ?  പലർക്കുമുള്ള ഒരു സംശയമാണിത്. ഇതിനുള്ള ഉത്തരവും അതിനു പിന്നിലെ കഥയും അറിയുന്നതിലൂടെ നിങ്ങളുടെ സന്ദർശനത്തെ കൂടുതൽ അർത്ഥവത്താക്കാം.ചുരുക്കി പറഞ്ഞാൽ വിഷ്ണുമായ സ്വാമിയും ചാത്തൻ സ്വാമിയും ഒരേ ദൈവം തന്നെയാണ്. പെരിങ്ങോട്ടുകരയിൽ അദ്ദേഹം ‘കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി’ എന്ന പേരിൽ ആരാധിക്കപ്പെടുന്നു. ‘വിഷ്ണുമായ’ എന്നത് ഭഗവാൻ ശിവൻ നൽകിയ പേരും, ‘കുട്ടിച്ചാത്തൻ’ എന്നത് അദ്ദേഹം അവതരിച്ച രൂപവുമാണ്. ‘വിഷ്ണുമായ’ എന്ന പേര് ലഭിച്ചതെങ്ങനെ? ഒരിക്കൽ ഭഗവാൻ ശിവനും പാർവ്വതീദേവിയും […]

Read more
തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple | Kanadikavu Sri Vishnumaya Swami Temple