കേരളത്തിലെ പ്രസിദ്ധ വിഷ്ണുമായ ക്ഷേത്രമായ ശ്രീ കാനാടികാവ് വിഷ്ണുമായ ക്ഷേത്രത്തിൽ ഒട്ടനവധി പൂജകളും ആഘോഷങ്ങളും നടക്കാറുണ്ട്. അത്തരത്തിൽ ഒരു വാർഷിക ആഘോഷമാണ് തോറ്റംപാട്ട് മഹോത്സവം.
തിറവെള്ളാട്ട് ഉത്സവത്തിന് ശേഷമാണ് തോറ്റംപാട്ട് ഉത്സവം നടത്താറുള്ളത്. പെരിങ്ങോട്ടുകര ഗ്രാമത്തിലേക്കുള്ള വിഷ്ണുമായ സ്വാമിയുടെ പ്രവേശനത്തിൽ കാനാടി കുടുംബദേവതയായ ഭുവനേശ്വരി ദേവി വലിയ പങ്കു വഹിക്കുന്നു. അതിനാൽ ദേവിയെ പ്രസാദിപ്പിക്കാനാണ് തോറ്റംപാട്ട് ഉത്സവം നടത്തുന്നത്.
തോറ്റംപാട്ട് ദിവസം ദേവിയെ ശ്രീകോവിലിൽ നിന്നും പുറത്തേക്കു എഴുന്നള്ളിക്കുന്നു. തുടർന്ന് ദേവിയുടെ രൂപക്കളം വരച്ചു കളമെഴുത്തും പാട്ടും നടത്തപ്പെടുന്നു. ദേവിയെ പ്രകീർത്തിച്ചുകൊണ്ടുള്ള സ്തുതിഗീതങ്ങൾ കേൾക്കുവാനും ദേവിയുടെ കളം തൊട്ടു തൊഴുവാനും സാധിക്കുന്ന ഒരു അവസരമാണ് തോറ്റംപാട്ട് ഉത്സവം.