Blog

Blog Image
കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ

പെരിങ്ങോട്ടുകര : 

തീയതി : ജൂലൈ 20 , 2025 

കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻറെ ഭാഗമായി ജൂലൈ 20ന് ഞായറാഴ്ച രാവിലെ 6 മണിക്ക് അഷ്ടദ്രവ്യമഹാഗണപതിഹോമവും തുടർന്ന് ആനയൂട്ടും നടന്നു.

നാട്ടുകൊമ്പൻ എറണാകുളം ശിവകുമാറിനെ ഗജവീരരത്നം പട്ടം നൽകി മഠാധിപതി ബ്രഹ്മശ്രീ ഡോ.വിഷ്ണുഭാരതീയസ്വാമി ആദരിക്കുകയും ചെയ്തു. സൂര്യകാലടി മന പരേമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾ അത്യധികം ഭക്തിസാന്ദ്രമായി.

ഗജവീരൻ എറണാകുളം ശിവകുമാറിന്  മഠാധിപതി വിഷ്ണുഭാരതീയ സ്വാമി ആദ്യ ഉരുള നൽകികൊണ്ട്  രാവിലെ 10 മണിമുതൽ  ആനയൂട്ട് ആരംഭിച്ചു. ഔഷധക്കൂട്ട് അടങ്ങിയ ദ്രവ്യങ്ങളും ചോറും കരിമ്പ്, പൈനാപ്പിൾ മറ്റു പഴവർഗങ്ങൾ എന്നിയാണ് ആണായൂട്ട് ദ്രവ്യങ്ങൾ.

ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ, നന്തിലത്ത് ഗോവിന്ദകണ്ണൻ, പുതുശ്ശേരി വിജയൻ, തിരുവാണിക്കാവ് രാജഗോപാലൻ, ഗീതാഞ്ജലി പാർത്ഥസാരഥി കൊല്ലംകോട് നീലകണ്ഠൻ, ഗജഛത്രപതി നാണു എഴുത്തച്ചൻ ശങ്കരനാരായണൻ, തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി, കൊളക്കാടൻ ഗണപതി,  പുത്തൂർ ദേവിനന്ദനൻ, നീലകണ്ഠപ്രിയൻ മഹാലക്ഷ്മി ശിവൻ, മഹാലക്ഷ്മി പാർവതി, കുളമാക്കിൽ ഗണേശൻ, പുത്തൻപുരയിൽ അപ്പു,  ശ്രീലക്ഷ്മിസാവിത്രികുട്ടി, അമ്പാടി മാധവൻകുട്ടി ഉൾപ്പെടെ 17 ആനകൾ ആനയൂട്ടിൽ പങ്കെടുത്തു.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ജനങ്ങളും ഭക്തരും ആന പ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

കാനാടികാവ് ശ്രീവിഷ്ണുമായ സ്വാമി ക്ഷേത്രം ട്രസ്റ്റ്‌ മെമ്പർമാരായ സൈലേഷ് കാനാടി, സൈജു കാനാടി, കൃഷ്ണരാജ് കാനാടി, ശ്രീകൃഷ്ണൻ കാനാടി എന്നിവർ നേതൃത്വം നൽകി.

© 2025 Kanadikavu. All Rights Reserved.

Designed & Developed by Sienti Solutions