കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ശരണം
സ്വസ്ഥതയും, സമാധാനവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതം എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളും, പ്രതിബന്ധങ്ങളും മൂലം എല്ലാവർക്കും അങ്ങനെയൊരു ജീവിതം ലഭിക്കണമെന്നില്ല. മായാപ്രപഞ്ചനാഥനായ, കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കിൽ ഈ തടസ്സങ്ങളെല്ലാം നീങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കുടുംബജീവിതം നിങ്ങൾക്കു കൈവരുന്നതാണ്.
കേരളത്തിലെ പ്രസിദ്ധമായ വിഷ്ണുമായ ക്ഷേത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം. ശക്തിസ്വരൂപനും ഭക്തവത്സലനുമാണ് കാനാടികാവ് വിഷ്ണുമായ സ്വാമി. സ്വാമിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ അഭൂതപൂർവ്വമായ മാറ്റങ്ങൾ സംഭവിച്ച അനേകലക്ഷം ഭക്തജനങ്ങളുടെ അനുഭവ കഥകൾ ഇതിനു സാക്ഷ്യമാണ്.
കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ ഒട്ടനവധി പൂജകൾ നടത്താറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പൂജയാണ് പൗർണ്ണമി ശാക്തേയ പൂജ. ഐശ്വര്യപൂർണ്ണമായ കുടുംബ ജീവിതം കൈവരിക്കുവാനും, മംഗല്യസൗഭാഗ്യത്തിനും, സന്താനഭാഗ്യത്തിനും, ദാമ്പത്യസൗഖ്യത്തിനും വേണ്ടിയാണ് പൗർണ്ണമി ശാക്തേയ പൂജ നടത്തുന്നത്. ഭക്ത്യാദരവോടും, നിറഞ്ഞ മനസ്സോടും കൂടി നിങ്ങൾ ഈ പൂജ അർപ്പിക്കുകയാണെങ്കിൽ തീർച്ചയായും ഉടനടി ഫലസിദ്ധി ലഭിച്ചിരിക്കും.
എല്ലാ മാസവും പൗർണ്ണമി ദിവസമാണ് ഈ പൂജ നടത്താറുള്ളത്. അന്നേദിവസം ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയാത്ത ഭക്തർക്ക് ഓൺലൈൻ വഴി പൂജയിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങൾക്കും ശാന്തിയും, സമാധാനവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതം കൈവരുവാൻ കാനാടികാവ് വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ!