Loading your dashboard...

അമാവാസി ശക്തി പൂജ

ശ്രീ കാനാടി കാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ശരണം!

ജാതിമത ഭേദമന്യേ എല്ലാ ഭക്തജനങ്ങൾക്കും ദുഃഖ നിവാരണവും, സർവ്വൈശ്വര്യങ്ങളും, സമ്പൽസമൃദ്ധിയും തന്നനുഗ്രഹിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പുണ്യപുരാതന ക്ഷേത്രമാണ് ശ്രീ കാനാടി കാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ വിഷ്ണുമായ സ്വാമിക്ക് പലതരത്തിലുള്ള പൂജകൾ നടത്താറുണ്ട്. അതിൽ ഏറെ പ്രാധാന്യമുള്ളതും ഒട്ടേറെ ഫലസിദ്ധി നൽകുന്നതുമായ ഒരു പൂജയാണ് അമാവാസി ശക്തി പൂജ. എല്ലാ മാസവും അമാവാസി നാളിൽ ആണ് ഈ പൂജ നടത്തുന്നത്.

അമാവാസി...ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്ന ദിനം. ചന്ദ്രൻ്റെ ഇരുണ്ട ഭാഗം ഭൂമിക്കു അഭിമുഖമായി വരുന്ന ദിവസം. അതിനാൽ ചന്ദ്രൻ്റെ സ്വാധീനമില്ലാത്ത ഒരു ദിനമാണ് അമാവാസി. ചന്ദ്രൻ്റെ സ്വാധീനം കുറയുന്നതിനാൽ തന്നെ പലവിധ ദോഷങ്ങളും നമ്മെ ബാധിക്കുന്നു. ഈ ദോഷ കാഠിന്യം കുറയ്ക്കുന്നതിനാണ് സാധാരണയായി അമാവാസി പൂജ നടത്തുന്നത്. അതുപോലെ തന്നെ നമ്മുടെ ജീവിതത്തെ കാരിരുളിലാഴ്ത്തിയ ദുഃഖങ്ങളും, ദുരിതങ്ങളും, ശത്രുബാധാദോഷങ്ങളും നീക്കി കാര്യവിജയം, ഉദ്ധിഷ്ട കാര്യലബ്ദ്ധി, ധനാഭിവൃദ്ധി എന്നിവയോടൊപ്പം സ്വസ്ഥതയും സമാധാനവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ജീവിതം കൈവരിക്കുവാൻ നടത്തുന്ന അതിവിശിഷ്ടമായ ഒരു പൂജയാണ് അമാവാസി ശക്തിപൂജ. എല്ലാ മാസവും അമാവാസി ദിവസം ശ്രീ കാനാടി കാവ് വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ ഈ പൂജ നടത്തുന്നു. ഭക്ത്യാദരവോടുകൂടി ഈ വഴിപാടു നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ തീർച്ചയായും ഫലസിദ്ധി ലഭിക്കുന്നതാണ്.

പൂജാദിവസം ക്ഷേത്രത്തിൽ നേരിട്ടെത്തുവാൻ സാധിക്കാത്ത ഭക്തർക്ക് അന്നേദിവസം ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടേയുമുള്ള തത്സമയ സംപ്രേക്ഷണം വഴി പൂജയിൽ പങ്കെടുക്കുവാൻ സാധിക്കുന്നതുമാണ്.

Online Enquiry

Our Blogs