Loading your dashboard...

വിഷ്ണുമായ സ്വാമി: സർവ്വൈശ്വര്യങ്ങളും നേടിത്തരുന്ന ദോഷങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ശക്തിസ്വരൂപൻ

ജീവിത പ്രശ്നങ്ങൾ പരിഹരിക്കുവാനും ദോഷങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുവാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശക്തനായ ഒരു മൂർത്തിയാണ് വിഷ്ണുമായ സ്വാമി.

ഐതിഹ്യം അനുസരിച്ച്, വേട്ടയാടാൻ പോയ ശിവ ഭഗവാന്, കൂളിവാക എന്ന ആദിവാസി സ്ത്രീയോട് മോഹം തോന്നുകയും , അവളിൽ തനിക്കു ഒരു കുട്ടി വേണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു. ഗോത്രരാജാവിന്റെ മകളും പാർവതി ദേവിയുടെ തീക്ഷ്ണ ഭക്തയുമായിരുന്ന കൂളിവാക, ഈ പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥിക്കുകയും ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തു. കൂളിവാകയുടെ വേഷം ധരിക്കാൻ പാർവതി ദേവി വിഷ്ണു ഭഗവാൻ്റെ സഹായം സ്വീകരിക്കുകയും കൂളിവാകയ്ക്ക് ഉറപ്പ് നൽകിയതുപോലെ ശിവനെ കണ്ടുമുട്ടുകയും അവരുടെ സമ്മേളനത്താൽ ഒരു കുട്ടി ജനിക്കുകയും ചെയ്തു.

പാർവതി ദേവിക്കു വേഷം മാറാൻ മഹാവിഷ്ണു സൃഷ്ടിച്ച മായയിൽ നിന്നാണ് ശിവൻ തൻ്റെ കുഞ്ഞിന് വിഷ്ണുമായ എന്ന് പേരിട്ടത്. ശിവൻ തൻ്റെ മകനായ വിഷ്ണുമായയെ എല്ലാവരുടെയും സംരക്ഷകനാകാൻ അനുഗ്രഹിച്ചു. ഒരു പോത്തിനെ വാഹനമായി നൽകി, വിഷ്ണുമായയുടെ ആജ്ഞകൾ അനുസരിക്കാൻ തന്റെ ഭൂതഗണത്തോട് ആജ്ഞാപിക്കുകയും ചെയ്തു . ധർമ്മം കാക്കുവാനും ആവശ്യമുള്ള ആരെയും സംരക്ഷിക്കാനും പാർവതി ദേവി മകനു കുറുവടി എന്ന് വിളിക്കുന്ന രണ്ട് കോലുകൾ നൽകിയും അനുഗ്രഹിച്ചു.

വിഷ്ണുമായ സ്വാമിയെ പ്രാർത്ഥിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?

വിഷ്ണുമായ സ്വാമിയെ ആരാധിക്കുകയും പൂജകൾ സമർപ്പിക്കുന്നതും വഴി ദുഷ്ടശക്തികളിൽ നിന്നും,ശത്രുബാധാദോഷങ്ങളിൽ നിന്നും കണ്ണേറിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു രക്ഷാകവചമായി സ്വാമി നിലകൊള്ളുകയും സർവ്വൈശ്വര്യങ്ങളും തന്നനുഗ്രഹിക്കുകയും ചെയ്യും. വിഷ്ണുമായ സ്വാമിയെ പ്രാർത്ഥിച്ചാലുണ്ടാകുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്

  • സമ്പൽസമൃദ്ധി, കാര്യവിജയം,
  • ജോലിസംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കുന്നു
  • വിവാഹസംബന്ധമായ തടസ്സങ്ങൾ നീക്കുന്നു
  • ദൃഷ്ടി, ദോഷം, ദുർമന്ത്രവാദം, എന്നിവ മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
  • ദുഃഖങ്ങളും, മാനസിക ക്ലേശങ്ങളും അകറ്റി നിർത്തുന്നു
  • സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരം
  • കുടുംബപ്രശ്നങ്ങൾക്കു പരിഹാരം

ക്ഷിപ്രപ്രസാദിയും ഭക്തവത്സലനുമായ കാനാടികാവ് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങളും, ദോഷങ്ങളും നീങ്ങി സന്തോഷവും, സമാധാനവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായൊരു ജീവിതം കൈവരും.

കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ശരണം

Online Enquiry

Our Blogs