Loading your dashboard...

വിഷ്ണുമായ സ്വാമിക്കു ഒരു ദിവസത്തെ ശക്തിപൂജ: കുടുംബ ഐശ്വര്യത്തിനും സർവ്വ സൗഭാഗ്യങ്ങൾക്കും

കേരളത്തിലെ വിഷ്ണുമായ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച പുണ്യപുരാതന ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രം. ഭക്തവത്സലനായ കാനാടികാവ് വിഷ്ണുമായ സ്വാമി എല്ലാ ഭക്തജനങ്ങളുടേയും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു അവർക്കു സർവ്വസൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു ജീവിതം തന്നനുഗ്രഹിക്കുന്നു. ജാതിമത ഭേദമന്യേ ഏതു ഭക്തർക്കും ഈ  സൗഭാഗ്യം ലഭിക്കുന്നതാണ്.

 

കാനാടികാവ് വിഷ്ണുമായ സ്വാമിക്കു ഒട്ടേറെ പൂജകൾ  നടത്തിവരാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവിധ സൗഭാഗ്യങ്ങളും നേടിത്തരുന്ന ഒരു വഴിപാടാണ്, ഒരു ദിവസത്തെ ശക്തിപൂജ. ഐശ്വര്യപൂർണ്ണമായ ജീവിതം കൈവരിക്കുവാനും, സാമ്പത്തിക അഭിവൃദ്ധിക്കും, കുടുംബ ആരോഗ്യത്തിനും , ബിസിനസ്സ് സമൃദ്ധിക്കും ,ശത്രുദോഷ  നിവാരണത്തിനും,  പാപ ദോഷങ്ങൾക്കും,  വിദ്യാ തടസ്സങ്ങൾക്കും  വേണ്ടി എല്ലാ കുടുംഭാംഗങ്ങളുടെ  പേരിൽ വിഷ്ണുമായ സ്വാമിക്ക് നടത്തുന്ന ഉദയാസ്തമന പൂജയാണ് ഇത്.

ഭക്ത്യാദരവോടു കൂടി എല്ലാ കുടുംബാംഗങ്ങളുടെയും പേരിൽ ഈ  ശക്തി പൂജ വഴിപാടു വിഷ്ണുമായ സ്വാമിക്ക് അർപ്പിക്കൂ. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി, സർവ്വ സൗഭാഗ്യങ്ങൾ നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ജീവിതം സ്വന്തമാക്കൂ. ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ കഴിയാത്ത ഭക്തർക്ക് ഓൺലൈൻ വഴി അതിനുള്ള സൗകര്യം ലഭിക്കുന്നതാണ്.

Online Enquiry

Our Blogs