തൃപ്രയാർ തേവരുടെ ശ്രീകോവിലിനു ഇരുവശത്തുമായി ഹനുമാൻ സ്വാമിയും ശ്രീ വിഷ്ണുമായ സ്വാമിയും കാവൽ നിൽക്കുന്നുവെന്നാണ് ശ്രീരാമസ്വാമിയുടെ ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.
അതുപോലെതന്നെ പരിവാരങ്ങളും, വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടി തൃപ്രയാർ തേവരെ ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുമ്പോൾ പരമ്പാരാഗത 'പറ'യ്ക്കായി കാനാടികാവിൽ നിർത്തുന്നു. കാനാടികാവിൽ ‘പറ’ നടക്കുന്ന സമയം മുതൽ തൃപ്രയാർ സ്വാമി ആറാട്ടുപുഴ പൂരം കഴിഞ്ഞു പിറ്റേദിവസം തിരിച്ചെത്തുന്നത് വരെ കാനാടികാവിൽ പൂജകൾ ഉണ്ടാകില്ല. തൃപ്രയാറപ്പൻ്റെ യാത്രയിൽ ചാത്തൻ സ്വാമിയും അനുഗമിക്കുന്നു എന്നതാണ് വിശ്വാസം.
തൃപ്രയാർ ക്ഷേത്രവും കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രവും തൊട്ടടുത്ത് കിടക്കുന്നതു കൊണ്ടുതന്നെ ഇവിടെയെത്തുന്ന ഭക്തർക്ക് ഒരേ ദിവസം തന്നെ ശ്രീരാമസ്വാമിയേയും വിഷ്ണുമായ സ്വാമിയേയും തൊഴുതു പ്രാർത്ഥിച്ചു മടങ്ങുവാൻ സാധിക്കുന്നതാണ്.