Loading your dashboard...

നിവേദ്യ പൂജ: ചൊവ്വാഴ്ച്ചകളിൽ മാത്രം നടത്തുന്ന വിശേഷാൽ പൂജ

സർവ്വാഭിഷ്ടസിദ്ധിക്കും, പ്രശ്നപരിഹാരത്തിനും, ദുരിതനിവാരണത്തിനും ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം. ജാതിമതഭേദമന്യേ അനേകലക്ഷം ഭക്തജനങ്ങൾ ഇത് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

മനസ്സറിഞ്ഞു നമ്മൾ വിഷ്ണുമായ സ്വാമിയെ കണ്ടു പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങളൊന്നുമില്ല. കാനാടികാവ് ക്ഷേത്രത്തിൽ സ്വാമിക്കു വിവിധ തരത്തിലുള്ള പൂജകളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. സ്വാമിയുടെ അനുഗ്രഹം ലഭിക്കുവാനും നമ്മുടെ ആഗ്രഹസഫലീകരണത്തിനും ഇത്തരം പൂജകളും വഴിപാടുകളും നടത്തുന്നത് ഏറെ ഗുണകരമാണ്.

അത്തരത്തിൽ ചൊവ്വാഴ്ച്ചകളിൽ മാത്രം നടത്തിവരുന്ന ഒരു വഴിപാടാണ്, നിവേദ്യ പൂജ. ഈ പൂജ സ്വാമിക്കു പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ്. നിവേദ്യ പൂജ സമർപ്പിക്കുന്നത് വഴി കുടുംബത്തിൽ ശാന്തിയും, സമാധാനവും മാത്രമല്ല, സർവ്വൈശ്വര്യം നിറഞ്ഞ ഒരു ജീവിതം ഭക്തർക്കു കൈവരുന്നതാണ്.

 

ക്ഷേത്രത്തിലെത്താൻ സാധിക്കാത്ത ഭക്തർക്കു ഓൺലൈൻ വഴിയും ഈ വഴിപാട് നടത്തുവാൻ സാധിക്കുന്നതാണ്. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും, തടസ്സങ്ങളും നീങ്ങി, സന്തോഷകരമായ ഒരു ജീവിതം കൈവരുവാൻ കാനാടികാവ് വിഷ്ണുമായ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ!

Online Enquiry

Our Blogs